തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി നടത്തിവരുന്ന ജില്ലാ വ്യാപാരോത്സവ് 2026ന്റെ മെഗാ ബംപര്‍ നറുക്കെടുപ്പ് തൊടുപുഴ മഹാറാണി വെഡ്ഡിംഗ് കളക്ഷന്‍സില്‍ നടന്നു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്തു. ആദ്യ നറുക്കെടുപ്പ് മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ. ദീപക് നിര്‍വഹിച്ചു.
ബംപര്‍ സമ്മാനമായ ഇന്നോവ ക്രിസ്റ്റ കാറിന്റെ നറുക്കെടുപ്പ് മഹാറാണി വെഡ്ഡിംഗ് കളക്ഷന്‍സ് ഉടമ വി.എ. റിയാസ് നിര്‍വഹിച്ചു. സമ്മാനാര്‍ഹമായ കൂപ്പണുകളുടെ പ്രഖ്യാപനം തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു നിര്‍വഹിച്ചു. തൊടുപുഴ, പീരുമേട് മണ്ഡലങ്ങളിലെ മെഗാ ബംപര്‍ സമ്മാനമായ മാരുതി ആള്‍ട്ടോ കാറുകളുടെ നറുക്കെടുപ്പ് ഇമ്പല്‍സ് മൊബൈല്‍സ്, ക്രിസ്റ്റല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നടത്തി.
ജില്ലാ ഭാരവാഹികളായ നജീബ് ഇല്ലത്തുപറമ്പില്‍, കെ.ആര്. വിനോദ്, ആര്. രമേശ്, പി.എം. ബേബി, രാജു തരണിയില്‍, തങ്കച്ചന് കോട്ടയ്ക്കകത്ത്, സി.കെ. ബാബുലാല്‍, ഷിബു തോമസ്, വി.എസ്. ബിജു, സിബി കൊച്ചുവള്ളാട്ട്, മജോ കരിമുട്ടം, ഷാജി കാഞ്ഞമല, നാസര്‍ സൈര, ആര്. സുരേഷ്, സി.കെ. നവാസ്, എന്‍.പി. ചാക്കോ, സാന്റി കണ്ണാട്ട്, പി.ജെ. ജോണ്സണ്, ഷിജോ തടത്തില്‍, ജയിംസ് റോബര്‍ട്ട് എന്നിവര്‍ നേതൃത്വം നല്കി. സമ്മാനദാനം തൊടുപുഴയില്‍ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അറിയിച്ചു.